ss

മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി,വസിഷ്ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബി​ഗ് ബജറ്റ് ചിത്രത്തിന് വിശ്വംഭര എന്ന് പേരിട്ടു. അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ,വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം സംക്രാന്തിക്ക് തിയേറ്ററുകളിലെത്തും.
ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം എം എം കീരവാണി, ഗാനരചന ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണം സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. പി.ആർ.ഒ ശബരി.