
കൊച്ചി: നിരവധി സവിശേഷതകളോടെ എം.ജി മോട്ടോറിന്റെ നവീകരിച്ച മോഡൽ ആസ്റ്റർ 2024 വിപണിയിലെത്തി. 9.98 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ആസ്റ്റർ 2024, സ്പ്രിന്റ്, ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ലഭ്യമാകും.
നൂതന ഫീച്ചറുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ നിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർ പ്ലേ, കൂടാതെ കൂടുതൽ സുരക്ഷയ്ക്കായി ഓട്ടോഡിമ്മിംഗ് ഐ.ആർ.വി.എമ്മും ഉണ്ട്, സമഗ്രമായ ഡ്രൈവിംഗ് അനുഭവത്തിനായി അഡ്വാൻസ്ഡ് യൂസർ ഇന്റർഫേസോടുകൂടി അപ്‌ഡേറ്റ് ചെയ്ത ഐസ്മാർട്ട് 2.0 എന്നിവ അഞ്ച് മോഡലുകളിൽ ലഭ്യമാകും.
ഒരു പേഴ്‌സണൽ എ.ഐ അസിസ്റ്റന്റും മിഡ് റേഞ്ച് റഡാറുകളാൽ പ്രവർത്തിക്കുന്ന 14 ഓട്ടോണമസ് ലെവൽ 2 സവിശേഷതകളും, വിപുലമായ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ സംയോജിപ്പിച്ച ഒരു മൾട്ടി പർപ്പസ് ക്യാമറയും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്.യു.വിയാണ് എം.ജി ആസ്റ്റർ.
ശതാബ്ദി ആഘോഷിക്കുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ ആസ്റ്റർ 2024 മികച്ച ഫീച്ചറുകളോടെ പുറത്തിറക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് എം.ജി മോട്ടർ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗൗരവ് ഗുപ്ത പറഞ്ഞു.