തിരുവനന്തപുരം:അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് ശിവസേനയുടെ നേതൃത്വത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പൂജയും പ്രാർത്ഥനായജ്ഞവും സംഘടിപ്പിക്കുമെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ്: പേരൂർക്കട ഹരികുമാർ അറിയിച്ചു. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ യജമാന സ്ഥാനം അലങ്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടും യോഗ്യനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.