watker

ന്യൂഡൽഹി: 'ഹം കഥാ സുനാതേ രാം സകൽ ഗുൺ ധാം കി '.... മനോഹരമായ ഈ സ്തുതി ഗീതം ഭഗവാന് മുന്നിൽ പാടാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് മഹാരാഷ്ട്രയിലെ നാഗ്പ്പൂരിൽ നിന്നുള്ള ഇരട്ട സഹോദരിമാരായ ഭാഗ്യശ്രീയും ധനശ്രീ വാട്കറും. വാട്കർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായ ഇരുവർക്കും 22ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് സാംസ്‌കാരിക വകുപ്പിന്റെ പ്രത്യേക ക്ഷണമുണ്ട്. 2020ലെ രാമക്ഷേത്ര ഭൂമിപൂജയിലും 2021ലെ അയോദ്ധ്യ ദീപോത്സവത്തിലും ഇരുവരും അവതരിപ്പിച്ച സംഗീതം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രശംസ പിടിച്ചു പ​റ്റിയിരുന്നു.

നാഗ്പൂരിലെ കട്ടോളിൽ കചാരി സവാംഗ എന്ന കൊച്ചു ഗ്രാമത്തിലാണ് ഭാഗ്യശ്രീയും ധനശ്രീയും ജനിച്ചത്. പിതാവ് സുനിൽ വാട്കർ ചെറുകിട വ്യാപാരിയാണ്. ഇരുവരും ചെറുപ്പം മുതലേ ശാസ്ത്രീയ സംഗീത പഠനത്തോടൊപ്പം സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. റിയാലി​റ്റി ഷോകളിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്.

യു.പി സർക്കാരാണ് ഇവരുടെ യാത്രയും താമസവുമടക്കം എല്ലാ ചെലവുകളും വഹിക്കുന്നത്. ഇത് തങ്ങളുടെ ജീവിതത്തിലെ ഏ​റ്റവും വലിയ നിമിഷമാണെന്ന് ഇവർ പറയുന്നു.