down-syndrome

കൊച്ചി: ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾക്കും കുടുംബത്തിനുമായി അമൃത ആശുപത്രിയിലെ അമൃതേശ്വരി ഹാളിൽ ഇന്ന് 12 മുതൽ 6 വരെ ക്ലാസുകൾ ഉൾപ്പെടെയുള്ള പ്രത്യേക പരിപാടി നടത്തും. പ്രായപൂർത്തിയാകും വരെ നല്‌കേണ്ട പരിപാലനം, നിയമവശങ്ങൾ, മാതാവിന്റെ ഉയർന്ന പ്രായം, പാരമ്പര്യം എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ വിശദീകരിക്കും.
ഡൗൺ സിൻഡ്രോമിനെ തോല്പിച്ച സുധാമയി ശ്രീറാമിന്റെ നൃത്തം, ശബരീനാഥിന്റെ ചെണ്ടമേളം തുടങ്ങിയവ ഉണ്ടാകും. ഡോ. ഷീല നമ്പൂതിരി നേതൃത്വം നല്കും. പ്രവേശനം സൗജന്യം. ഫോൺ : 9495572145. സിനിമാതാരം സണ്ണിവെയിൻ മുഖ്യാതിഥിയാകും. ഡൗൺ സിൻഡ്രോം ഫൗണ്ടേഷൻ ഒഫ് ഇന്ത്യ സ്ഥാപക ഡോ. സുരേഖ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.