ss

വിക്രം നായകനായി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ ഏപ്രിലിൽ തിയേറ്ററിൽ എത്തും. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. തങ്കലാന്റെ റിലീസ് പലതവണ മാറ്റിയതാണ്. വൻ ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന തങ്കലാൻ കോലാർ സ്വർണ്ണഖനിയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് എത്തുന്നത്. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാന വേഷത്തിൽ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. കെ.ജെ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയം ഗൗതം മേനോൻ - വിക്രം ചിത്രം ധ്രുവനക്ഷത്രത്തിന്റെ റിലീസ് അനന്തമായി നീളുകയാണ്.