share

കൊച്ചി: രണ്ടു ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. ബോംബെ ഓഹരി സൂചിക 496 പോയിന്റ് ഉയർന്ന് 71,681 ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 160 പോയിന്റ് നേട്ടവുമായി 21,622 ൽ വ്യാപാരം പൂർത്തിയാക്കി. ഭാരതി എയർടെൽ,എൻ.ടി.പി.സി, ടാറ്റ സ്റ്റീൽ, എൻ.ടി.പി.സി, ഒ.എൻ.ജി.സി, അദാനി പോർട്ട്സ്, ആക്സിസ് ബാങ്ക് എന്നിവയാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ വാങ്ങൽ താത്പര്യം ശക്തമാക്കിയതും ഗുണമായി.

രൂപ ശക്തിയാർജിക്കുന്നു

വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപ കരുത്താർജിക്കുന്നു. ഇന്നലെ രൂപയുടെ മൂല്യം ആറ് പൈസ ഉയർന്ന് 83.06 ൽ വ്യാപാരം പൂർത്തിയാക്കി.