ചെന്നൈ: ലോ‌ക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് സമിതികൾ രൂപീകരിച്ച് ഡി.എം.കെ.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഖ്യ കക്ഷികളുമായി സീറ്ര് പങ്കിടൽ ചർച്ചകൾ നടത്തുന്നതിനും പ്രകടന പത്രിക തയ്യാറാക്കുന്നതിനുമാണ് സമിതികൾ. മുനിസിപ്പൽ ഭരണ മന്ത്രി കെ.എൻ നെഹ്റു, സംഘടനാ സെക്രട്ടറി ആർ.എസ് ഭാരതി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലു, ധനമന്ത്രി തങ്കം തെന്നരസു, കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരാണ് തിരഞ്ഞെടുപ്പ് ഏകോപന സമിതിയിൽ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. പ്രകടന പത്രിക തയ്യാറാക്കുന്ന പതിനൊന്ന് അംഗ സമിതി കനിമൊഴി എം.പി നയിക്കും. സഖ്യകക്ഷികളുമായി ചർച്ച നടത്തുന്നതിന് പാർട്ടി എം.പി ടി.ആർ ബാലു ആറംഗ സമിതിയെ നയിക്കും.