s

ടൊറാന്റൊ: പുരഷ പോൾവോൾട്ടിലെ മുൻ ലോകചാമ്പ്യൻ കനേഡിയൻ താരം ഷോൺസി ബാർബർ എന്ന ഷോൺ ബാർബ

ർ അന്തരിച്ചു. വെറും 29 വയസുമാത്രമായിരുന്നു പ്രായം. അമേരിക്കയിലെ ടെക്സസിനെ കിങ്സ് വുഡ്ഡിലെ വസതിയിൽ വച്ചായിരുന്നു ഷോണിന്റെ അന്ത്യമെന് അദ്ദേഹത്തിന്റെ ഏജന്റ് അദ്ദേഹത്തിന്റെ ഏജന്റ് പോൾ ഡോയൽ അറിയിച്ചു. 2015ൽ ചൈനയിലെ ബെയ്ജിംഗിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ഷോൺ സ്വ‌ർണം നേടിയത്. ആ വർഷം പാൻ അമേരിക്കൻ ഗെയിംസിലും സ്വർണം ഷോണിനായിരുന്നു. 2016മുതൽ പോൾ വോൾട്ടിലെ കനേഡിയൻ റെക്കാഡ് തിരുത്തി. ഇതുവരെയാർക്കും ഈ റെക്കാ‌ഡ് തകർക്കാനായിട്ടില്ല. 6 മീറ്ററാണ് ഷോണിന്റെ മികച്ച പ്രകടനം. കോളേജ് വിദ്യാർത്ഥിയായ ബാര്‍ബര്‍ യൂണിവേഴ്‌സിറ്റി ഓഫ് അക്രോണിന്റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ടീമില്‍ അംഗമായിരുന്നു. അവിടെ അദ്ദേഹം മൂന്ന് തവണ എന്‍.സി.എ.എ. ചാമ്പ്യന്‍ഷിപ്പ് ജേതാവായി.