manipur

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം ആളിപ്പടർന്നുകൊണ്ടിരിക്കെ അഞ്ച് മെയ്‌തികളെ അക്രമികൾ വെടിവച്ചു കൊന്നു. ബുധനാഴ്‌ച രാത്രിയും വ്യാഴാഴ്‌ചയുമായി വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന വെടിവയ്പിലാണ് അഞ്ച് പേ‌ർ കൊല്ലപ്പെട്ടത്.

ഇംഫാൽ വെസ്റ്റിന്റെയും കാങ്‌പോക്പി ജില്ലയുടെയും അതിർത്തിയിലുള്ള കാങ്‌ചുപ്, ബിഷ്ണുപുർ എന്നീ പ്രദേശങ്ങളിലായിരുന്നു അക്രമം. ബിഷ്ണുപൂരിൽ പാടത്ത് പണി ചെയ്തുകൊണ്ടിരുന്ന പിതാവും മകനുമുൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. കാങ്‌ചുപിൽ തഖേലംബം മനോരഞ്ജൻ എന്ന 24കാരൻ വെടിയേറ്ര് കൊല്ലപ്പെട്ടു. അതിനിടെ കഴിഞ്ഞ ദിവസം രണ്ട് പൊലീസ് കമാൻോഡകൾ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നിൽ മ്യാന്മറിൽ നിന്നുള്ള ഭീകര സംഘങ്ങളുടെ ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നുവെന്ന് സംസ്ഥാന-കേന്ദ്ര സേനകളുടെ ഏകീകൃത കമാൻഡ് ചെയർമാനായ കുൽദീപ് സിംഗ് അറിയിച്ചു.