
മെൽബൺ: ഓസ്ട്രേലിയൻ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിലെ തന്റെ നൂറാം മത്സരത്തിൽ ഗംഭീരജയം നേടി നിലവിലെ പുരുഷ ചാമ്പ്യൻ നാെവാക്ക് ജോക്കോവിച്ച് പ്രീക്വാർട്ടിലേക്ക് അനായാസമെത്തി. പത്ത് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ ജോക്കോവിച്ച് മെൽബൺ പാർക്കിലെ തന്റെ നൂറാം മത്സരത്തിൽ അർജന്റീനയുടെ തോമസ് എച്ചെവെരിക്കെതിരെ നേരിട്ടുള്ള സെറ്റുകളിൽ വിജയം നേടിയാണ് അവസാന പതിനാറിൽ ഇടം നേടിയത്. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവി
ച്ച് 16-ാം തവണയാണ് പ്രീക്വാർട്ടറിൽ എത്തുന്നത്. 24കാരനായ എച്ചെവെരിക്കെതിരെ ആദ്യ രണ്ട് സെറ്റുകും അനായാസം നേടിയ ജോക്കോ മൂന്നാം സെന്റ് ട്രൈബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്.
വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ആര്യാന സബലെങ്കയും പ്രീക്വാർട്ടറിലേക്ക് ഈസിയായി എത്തി. ഉക്രെയിന്റെ ലെസിയ സുരേൻകയെ നേരിട്ടുള്ള സെറ്റുകളിൽ 6-0,6-0ത്തിന് തരിപ്പണമാക്കിയാണ് സബലെന്റെ നാലാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. നിലവിലെ യു.എസ് ഓപ്പൺ ചാമ്പ്യൻ കോകോ ഗോഫും പ്രീക്വാർട്ടറിൽ എത്തിയിട്ടുണ്ട്.
ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഓസ്ട്രേലയയുടെ മാത്യു എബ്ഡൻ സഖ്യം മൂന്നാം റൗണ്ടിൽ എത്തി. രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയയുടെ ജോൺ മിൽമാൻ - എഡ്വാർഡ് വിന്റർ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ ബൊപ്പണ്ണയും എബ്‌ഡനും അനായാസം കീഴടക്കി. സ്കോർ: 6-2,6-4.