dubai

ദുബായ്: രണ്ട് പുത്തന്‍ ഗതാഗത സംവിധാനങ്ങള്‍ കൂടി വരികയാണ് ദുബായ് നഗരത്തില്‍ . ഫ്‌ളോക്ക് ഡ്യൂയോ റെയിലും സോളാര്‍ റെയില്‍ ബസുമാണ് നഗരത്തില്‍ വികസിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി രണ്ട് കമ്പനികളുമായി ദുബായ് ആര്‍.ടി.എ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

മുകളിലും താഴെയുമുള്ള ട്രാക്കിലൂടെ നഗരത്തിന് ചുറ്റും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന പോഡ് സംവിധാനാണ് ഫ്‌ളോക്ക് ഡ്യൂയോ ട്രാക്ക് റെയില്‍. സോളാര്‍ പാനല്‍ പതിപ്പിച്ച പാലത്തിലൂടെ സൗരോര്‍ജം ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന യാത്രാസംവിധാനമാണ് സോളാര്‍ റെയില്‍ ബസ്.

ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തിലാണ് പുതിയ യാത്രാ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. യു.കെയിലെ അര്‍ബന്‍ മാസ് കമ്പനിയാണ് ഫ്‌ളോക്ക് ഡ്യൂയോ റെയില്‍ സംവിധാനം വികസിപ്പിക്കുക.

അമേരിക്കന്‍ കമ്പനിയായ റെയില്‍ ബസ് ഇന്‍കോര്‍പറേഷനാണ് സോളാര്‍ റെയില്‍ ബസ് നിര്‍മ്മിക്കുന്നത്.