
കൊച്ചി: അയോദ്ധ്യ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് രാജ്യത്തെ ഓഹരി, നാണയ വിപണികൾ പ്രവർത്തിക്കില്ല. ഇതിന് പകരമായി ശനിയാഴ്ച ഓഹരി വിപണി രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെ വ്യാപാരം നടത്തും. കടപ്പത്ര, വിദേശ നാണയ വിപണികൾക്കും റിസർവ് ബാങ്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.