
തന്റെ മകൻ ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറുന്ന കാഴ്ച നോക്കി നിൽക്കുന്ന ആ അമ്മയും ഫോക്കസ് ഔട്ടായി നിൽക്കുന്ന ആ മകനും നമുക്ക് അഭിമാനം തന്നെയാണ്. ലോകചാമ്പ്യന്മാരെ ഒരു ടേബിളിനു മുന്നിൽ വിറപ്പിക്കുന്ന ഈ കൗമാരക്കാരൻ ലോക ചാമ്പ്യനെയും പരാജയപ്പെടുത്തി മുന്നേറുകയാണ്. നേട്ടങ്ങളിൽ ഇന്ത്യൻ താരം വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡ് തകർത്ത് രമേശ് ബാബു പ്രാഗ്നാനന്ദ എന്ന പതിനെട്ടുകാരൻ മുന്നേറുകയാണ്