
ത്രേതായുഗം ഭാരതത്തിന് നൽകിയ വിശിഷ്ടവരങ്ങളാണ് ശ്രീരാമാവതാരവും വാല്മീകിരാമായണവും.
യുദ്ധരഹിതമായ ശാന്തിയുടെ പുണ്യഭൂമിയാണ് രാമാവതാരം കൊണ്ട് പ്രസിദ്ധിപെറ്റ അയോദ്ധ്യ. സുപ്രീംകോടതി വിധിയെതുടർന്ന് അയോദ്ധ്യയിൽ
രാമക്ഷേത്രവും മസ്ജിദും ഉയരുകയാണ്. ജനുവരി 22 തിങ്കളാഴ്ച രാംലല്ലയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ നടക്കുന്നതോടെ മതസാഹോദര്യത്തിന്റെയും
ശാന്തിയുടെയും മഹാതീർത്ഥാടനകേംകൂടിയായി അയോദ്ധ്യ മാറും
ഒന്ന്
വളരെക്കാലം സന്തതികളില്ലാതിരുന്ന
ദശരഥ മഹാരാജാവിന് ശ്രീരാമൻ,
ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ
നാലു പുത്രന്മാർ ലഭിച്ചതോടെ അയോദ്ധ്യ
സന്തോഷഭരിതമായി. മഹാവിഷ്ണുവിന്റെ
അവതാരമാണ് ശ്രീരാമൻ. മുനിമാർ നടത്തുന്ന
യാഗരക്ഷയ്ക്കായി വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ട് പോകുന്നു. യാത്രയ്ക്കിടെ
ത്രയംബകം എന്ന ചാപം ഒടിക്കുന്ന വീരന്
തന്റെ മകളായ സീതയെ വിവാഹം ചെയ്തു
കൊടുക്കുമെന്ന ജനക മഹാരാജാവിന്റെ
വിളംബരം അറിയുന്നു. മറ്റെല്ലാവരും പരാജയപ്പെടുമ്പോൾ ശ്രീരാമൻ അനായാസം വില്ല്
കുലയ്ക്കുന്നു. ലക്ഷ്മീദേവിയുടെ അവതാരവും
ഭൂമി പുത്രിയുമായ സീതാദേവി ശ്രീരാമനെ
വരണമാല്യം അണിയിക്കുന്നു
രണ്ട്
ശ്രീരാമാഭിഷേകത്തിന്റെ
തലേന്ന് കൈകേയി
തനിക്ക് നൽകിയ രണ്ടു വരങ്ങൾ
പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.
ദുഃഖാകുലനായദശരഥ മഹാരാജാവ്
രാമനോട് വനയാത്രയുടെ കാര്യം സൂചിപ്പിക്കുന്നു.
രാമൻ സന്തോഷത്തോടെ അത് ശിരസാവഹിക്കുന്നു.
കാനനവും അയോദ്ധ്യയും ശ്രീരാമന് ഒരുപോലെ.
കാന്തനുള്ളിടം സീതയ്ക്ക്
സ്വർഗതുല്യം. ഇരുവരെയും കാക്കുന്നതാണ്
ലക്ഷ്മണന് പ്രിയങ്കരം
മൂന്ന്
സീതാപഹരണത്തിനായി
രാവണൻ കപട സന്യാസിയായി
ആശ്രമത്തിലെത്തുന്നു. സീത ലക്ഷ്മണരേഖ
കടക്കുന്നതോടെ രാവണന്
അപഹരണം സാദ്ധ്യമാകുന്നു . ഇതിനിടെ
ജഡായു സീതയെരക്ഷിക്കാൻ
ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല
നാല്
ലങ്കയിൽ എത്തിയെങ്കിലും ശ്രീരാമ ധ്യാനത്തിലും
വ്രതാനുഷ്ഠാനങ്ങളിലും മുഴുകി സീതാദേവി
കഴിയുന്നു
അഞ്ച്
ശ്രീരാമനിയോഗമനുസരിച്ച് സമുദ്രം
മറികടന്നെത്തുന്ന ഭക്തഹനുമാൻ
അടയാളവാക്യവും മുദ്രമോതിരവും
കൈമാറുന്നു. രാവണ കിങ്കരന്മാർ
ഹനുമാനെ പിടിച്ച് വാലിൽ തുണിചുറ്റി
തീകൊളുത്തുന്നു. ലങ്കാദഹനത്തിന്
അതു നിമിത്തമാകുന്നു.
ആറ്
സമുദ്രലംഘനത്തിനായി
രാമലക്ഷ്മണന്മാരും
സുഗ്രീവന്റെ വാനരസേനയും
ചിറകെട്ടുന്നു. ഇതാണ്
രാമസേതു.ലങ്കയിലെത്തിയ
രാമലക്ഷ്മണന്മാരും
സുഗ്രീവസേനയും രാവണസേനയുമായി യുദ്ധം ചെയ്യുന്നു.
യുദ്ധത്തിൽ വിജയശ്രീലാളിതനായ രാമൻ സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ
അയോദ്ധ്യയിലെത്തുമ്പോൾ
പുഷ്പവൃഷ്ടിയോടെ പ്രജകൾ
സ്വീകരിക്കുന്നു
ഏഴ്
ത്രേതായുഗത്തിന്റെ
പുണ്യമായ
ശ്രീരാമചൻ
അയോദ്ധ്യയുടെ
രാജാവായി അഭിഷേകം
ചെയ്യപ്പെടുന്നു. ഒരിക്കൽ
വിച്ഛിന്നമായ
അഭിഷേകം പതിനാലു
വർഷത്തിനുശേഷം
ആചാരപ്രകാരം
നടക്കുമ്പോൾ നാടെങ്ങും
ആനന്ദം അലയടിക്കുന്നു.
ശ്രീരാമപട്ടാഭിഷേകം
മൂന്ന് ലോകത്തിനും
ഉത്സവലഹരി പകരുന്നു. പ്രജാക്ഷേമതല്പരനും
ഉത്തമമനുഷ്യന്റെ സകലഗുണങ്ങളും
തികഞ്ഞ ശ്രീരാമചൻ വിനയപൂർവം
രാജ്യഭാരമേൽക്കുന്നു. പ്രജകളുടെ ഹിതവും നന്മയും ക്ഷേമവുമനുസരിച്ച് പിതാവിന്റെ മാർഗ്ഗത്തിൽ ഭരണം നടത്തുമെന്ന് പ്രതിജ്ഞയെടുക്കുന്നു. രാമജയ, ശ്രീരാമജയ, ശ്രീരാമചജയ എന്ന മധ്വനികളാൽ
ആകാശവും ഭൂമിയും നിറയുന്നു. പവിത്രമായ ആ
നാദതരംഗങ്ങൾ അയോദ്ധ്യയെ ശാന്തിഭൂമിയാക്കി
മാറ്റുന്നു. വിശുദ്ധിയുടെയും ചൈതന്യത്തിന്റെയും
പ്രതീകമായി സരയൂ നദി ഒഴുകുന്നു