death

കോയമ്പത്തൂര്‍: വാഹനാപകടത്തില്‍ മലയാളി അദ്ധ്യാപിക കോയമ്പത്തൂരില്‍ മരിച്ചു. കോയമ്പത്തൂര്‍ ശ്രീനാരായണ മിഷന്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഇംഗ്ലിഷ് അദ്ധ്യാപിക വിചിഷ (40) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം സ്‌കൂളില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്തുവച്ചാണ് വിചിഷയെ വാഹനമിടിച്ചത്.

വിചിഷയുടെ ഭര്‍ത്താവ് സ്വരൂപ് ബെംഗളൂരുവില്‍ എന്‍ജിനീയറാണ്. പോളിടെക്‌നിക് വിദ്യാര്‍ഥി ശ്രാവണ്‍ മകനാണ്. അച്ഛന്‍: പരേതനായ കെ.വി. ചന്ദ്രന്‍, അമ്മ: വത്സല, സഹോദരി: സുചിഷ. കോഴിക്കോട് തിക്കോടി സ്വദേശിയാണ് മരിച്ച വിചിഷ.