zz

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ സഹോദരസ്ഥാപനമായ കൺസോർഷ്യം ഫോർ എഡ്യുക്കേഷണൽ കമ്മിഷൻ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ ചലച്ചിത്രമേളയിൽ ജി.എസ്.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്‌ത് നിർമ്മിച്ച 'മില്ലെറ്റ്,​ ദ സൂപ്പർ ഫുഡ്" ഏറ്റവും മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം പട്യാലയിലുള്ള പഞ്ചാബി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ നൽകും. കൃഷിവകുപ്പ് സ്ഥാപനമായ 'സമേതി"യുടെ മുൻ ഡയറക്ടറാണ് ജി.എസ്.ഉണ്ണിക്കൃഷ്ണൻ.