pic

ടെൽ അവീവ്: ഗാസയിലെ പ്രധാന യൂണിവേഴ്സിറ്റിയായ അൽ - ഇസ്രാ യൂണിവേഴ്സിറ്റി ഇസ്രയേൽ ബോംബിട്ട് തകർത്തെന്ന് റിപ്പോർട്ട്. ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നതോടെ യു.എസ് ഇസ്രയേലിനോട് വിശദീകരണം തേടി. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. തെക്കൻ ഗാസയിലുള്ള യൂണിവേഴ്സിറ്റി കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നതിനാൽ ആളപായമില്ലെന്ന് കരുതുന്നു. ഇതുവരെ 24,600ലേറെ പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.