suresh-gopi

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സത്കാരത്തിൽ മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനുമൊക്കെ സകുടുംബമായാണ് എത്തിയത്.

സുരേഷ് ഗോപി തനിക്ക് നൽകിയ ഒരു വാക്ക് ഇതുവരെ പാലിച്ചിട്ടില്ലെന്ന് വേദിയിൽ വച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

'ജോലിപരമായും കുടുംബപരമായും ഏറ്റവും അടുത്തിട്ടുള്ള ജ്യേഷ്ഠസ്ഥാനത്തുള്ള വ്യക്തിയാണ് സുരേഷേട്ടൻ. പക്ഷേ ഇതുവരെ ഒരു വാക്ക് അദ്ദേഹം പാലിച്ചിട്ടില്ല. എന്റെ വീട്ടിൽ വന്ന് താറാവ് കറി കഴിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ കഴിച്ചിട്ടില്ല. അത് ഇതിന്റെ പ്രതികാരമായിട്ട് ഞാൻ തരുന്നതായിരിക്കും. ഒരു ദിവസം എല്ലാവരെയും വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഇവർ രണ്ടാളും വേദിയിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം. എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു. പ്രത്യേകിച്ച് നവദമ്പതികൾക്ക്. എല്ലാവിധ ആശംസകളും.'- കുഞ്ചാക്കോ ബോബൻ പറഞ്ഞു.