sreenivasan

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായ ചടങ്ങിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാത്ത താരങ്ങൾ കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്‌ഷനിൽ എത്തിയിരുന്നു. നടൻ ശ്രീനിവാസനും സത്‌കാരത്തിൽ പങ്കെടുക്കാനെത്തി. ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം വിവാഹ സത്‌ക്കാരത്തിൽ പങ്കെടുത്തത്.

ശ്രീനിവാസനെ കണ്ടയുടൻ സുരേഷ് ഗോപി അദ്ദേഹത്തെ സ്വീകരിക്കാനായി അടുത്തേക്കെത്തി. ഇരുവരും തമ്മിൽ നർമ സംഭാഷണത്തിലേർപ്പെടുകയും ചെയ്‌തു. അദ്ദേഹം തന്റെ ഭാര്യ വിമല ശ്രീനിവാസനെ ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഇതാണെന്റെ ഇപ്പോഴത്തെ ഭാര്യ' എന്ന് സുരേഷ് ഗോപിയോട് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇപ്പോഴത്തെ അല്ല എപ്പോഴത്തെയും എന്നാണ് സുരേഷ് ഗോപി ഇതിന് മറുപടി നൽകിയത്.

വൻ താരനിര തന്നെയാണ് വിവാഹ റിസപ്‌ഷനിലും എത്തിയത്. മമ്മൂട്ടി രണ്ട് ചടങ്ങിലും പങ്കെടുത്തു. മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി, ഭാര്യ സുൽഫത്ത്, മരുമകൾ അമാൽ സൂഫിയ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭാര്യ പ്രിയക്കും മകൻ ഇസഹാക്കിനുമൊപ്പം കുഞ്ചാക്കോ ബോബൻ വിവാഹസത്ക്കാരത്തിന് എത്തിയത്. ടൊവിനോ തോമസ്, മിഥുൻ രമേശ്, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.