
ചോരയിൽ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയുടെ ചിത്രവുമായി അന്ധകാരാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഡാർക് സർവൈവൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം വാസുദേവ് സനൽ സംവിധാനം ചെയ്യുന്നു.
പ്രിയം, ഇരുവട്ടം മണവാട്ടി ,ഗോഡ്സ് ഓൺ കൺട്രി, ഹയ എന്നീ ചിത്രങ്ങൾ വാസുദേവ് സനൽ സംവിധാനം ചെയ്തി
ട്ടുണ്ട്.ചന്തുനാഥ്, ധീരജ് ഡെന്നി,വിനോദ് സാഗർ,ആന്റണി ഹെന്ററി,
മെറീന മൈക്കിൾ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് ,ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.എ. എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനോ വി. നാരായണനാണ്.പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ.ആസ് ഒഫ് ഹാർട്സ് സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരിയിൽ ഡ്രീം ബിഗ് ഫിലിംസ് തിയേറ്രറിൽ എത്തിക്കും.