കൊച്ചി: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പങ്കാളിയുടെ ആദ്യവിവാഹത്തിലെ മകളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
2017 ജൂലായ് 20നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം അഡീ.സെഷൻസ് ജഡ്ജി അനിൽ കെ.ഭാസ്‌കറാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ സി.ശ്രീകല ഹാജരായി. പുത്തൻകുരിശ് എസ്.ഐമാരായ യേശുദാസ്, സാജൻ സേവ്യർ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.