ss

പത്തുവർഷമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം തപ്‌സി പന്നു. ഡെൻമാർക്കിൽ നിന്നുള്ള ബാഡ്മിന്റൺ താരം മത്തിയാസ് ബോയുമായുള്ള പ്രണയമാണ് തപ്‌സി വെളിപ്പെടുത്തിയത്. മത്തിയാസ് ബോയുമായി ഞാൻ കഴിഞ്ഞ പത്തുവർഷമായി പ്രണയത്തിലാണ്. 13 വർഷം മുൻപ് അഭിനയം തുടങ്ങിയതാണ്. ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെട്ടത്. അന്നുമുതൽ ഇന്നുവരെ താൻ അതേ വ്യക്തി തന്നെയാണ്. മറ്റൊരാൾക്കു വേണ്ടിയും ബോയെ ഉപേക്ഷിക്കില്ല. അത്തരമൊരു ചിന്ത തോന്നിയിട്ടില്ല. കാമുകനിൽ, കാമുകിയിൽനിന്നു ലഭിക്കുന്ന സുരക്ഷിത ബോധം ഏതൊരു പ്രണയബന്ധത്തിലും പ്രാധാന്യമർഹിക്കുന്ന ഒന്നാണത്. ഒരു പുരുഷനെയാണ്, ആൺകുട്ടിയെയല്ല പ്രണയബന്ധത്തിൽ സ്ത്രീകൾ ആഗ്രഹിക്കുന്നത്. തപ്‌സി പന്നുവിന്റെ വാക്കുകൾ. ബോയ്‌യുമായുള്ള തപ്‌സിയുടെ വിവാഹം വൈകാതെ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്.