തിരുവനന്തപുരം: ഫുഡ് ഡെലിവറി ആപ്പ് വഴി അകൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയതായി പരാതി. വഴുതക്കാട് സ്വദേശിക്കാണ് സ്വഗ്ഗി ആപ്പിലെ തട്ടിപ്പ് വഴി തൊണ്ണൂറ്റി എട്ടായിരും രൂപ നഷ്ടമായത്. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. സ്വഗ്ഗി ഫുഡ് ഡെലിവറി ആപ്പ് വഴി ഫുഡ്ഓർഡർ ചെയ്തത് ലഭിക്കാത്തതിനെ തുടർന്ന് ഗൂഗിളിൽ സ്വഗ്ഗിയുടെ കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെട്ടു. എന്നാൽ മറ്റൊരു മൊബൈൽ നമ്പരിൽ നിന്നും സൂപ്പർവൈസർ ആണെന്നും തുക റീഫണ്ട് ചെയ്തു നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ശേഷം മൊബൈൽഫോണിൽ ഫോൺ പേ അപ്ലിക്കേഷൻ വഴി ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചെന്നാണ് പാരാതി. ഈ തുക തിരികെ നൽകാമെന്ന് പറഞ്ഞ് വീണ്ടും ഇയ്യാളുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിൽ നിന്നു 6221 രുപയും തട്ടി. തട്ടിപ്പ് മനസിലാക്കിയ ഇയ്യാൾ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരനെ ബന്ധപ്പെട്ട മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൂഗിളിൽ വരുന്ന കസ്റ്റമർ കെയർ നമ്പരുകൾ കൈകാര്യം ചെയ്യുന്നതിൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണമെന്നും പൊലീസ് അറിയിച്ചു.