
അൽ അവ്വാൽ: നിലവിലെ ചാമ്പ്യൻമാരായ ഇന്റർമിലാൻ ഇത്തവണയും ഇറ്റാലിയൻ സൂപ്പർ കപ്പിന്റെ ഫൈനലിൽ കടന്നു. സെമിയിൽ ലാസിയോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്റർ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. മാർകസ് തുറാം,പെനാൽറ്റിയിൽ നിന്ന് കൽഹനോഗ്ലു, ഫ്രാറ്റെസി എന്നിവരാണ് ഇന്ററിനായി ലക്ഷ്യം കണ്ടത്. മറ്റൊരു സെമിയിൽ ഫിയോറന്റീനയെ 3-0ത്തിന് കീഴടക്കിയ നാപൊളിയാണ് ഫൈനലിൽ ഇന്ററിന്റെ എതിരാളികൾ. ആലേസിയോ സെർബിൻ നാപൊളിക്കായി ഇരട്ടഗോളുകൾ നേടി. സിമോണെയാണ് അവരുടെ ആദ്യ ഗോൾ നേടിയത്.