
യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പിനുള്ള
അപേക്ഷകൾ ക്ഷണിക്കുന്നു
സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേറ്റഡ് കോളേജുകൾ,
യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2023-24 അധ്യയന
വർഷം വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക്
കോളേജ്/ഡിപ്പാർട്ട്മെന്റ് മേധാവി മുഖേന യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഓട്ടോണോമസ്
കോളേജുകളുടെ അപേക്ഷ സ്വീകരിക്കില്ല. നിശ്ചിത അപേക്ഷാഫോമിലുള്ള പൂരിപ്പിച്ച അപേക്ഷയും
യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലയിൽ ലഭിക്കേണ്ട അവസാന
തീയതി ഫെബ്രുവരി 17. വിശദവിശദവിവരങ്ങൾക്ക് www.keralauniversity.ac.in.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്സി. ജിയോളജി
പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷകൾ 30, 31 തീയതികളിൽ നടത്തും.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം വർഷ എം.എസ് സി മെഡിക്കൽ അനാട്ടമി (2021 അഡ്മിഷൻ റഗുലർ, 2017-20 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 29 വരെ അപേക്ഷ നൽകാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ് സി ബോട്ടണി (2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ നടക്കും.
കണ്ണൂർ സർവകലാശാല വാർത്തകൾ
പ്രോജക്ട് റിപ്പോർട്ട്
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വെബ് സൈറ്റിൽ. പ്രോജക്ട് റിപ്പോർട്ട്, ആറാം സെമസ്റ്റർ തിയറി പരീക്ഷ തുടങ്ങുന്നതിന് 10 ദിവസം മുൻപ് സ്കൂൾ ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.
കാലിക്കറ്റ് സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം
എസ്.ഡി.ഇ നാലാം സെമസ്റ്റർ എം.എ.ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം.