
ആലപ്പുഴ: പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശയാണ് (31) മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണകരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് പ്രസവം നിർത്തൽ ശസ്ത്രക്രിയ നടത്തിയത്.
യുവതിയെ ഗുരുതരാവസ്ഥയിൽ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വെെകിട്ടാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെ യുവതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തിൽ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.