ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് ആഴ്സനൽ വിജയവഴിയിൽ തിരിച്ചെത്തി. ഗണ്ണേഴ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 11-ാം മിനിട്ടിൽ ഗബ്രിയേൽ മഗൽ ഹെയ്സിലൂടെയാണ് ആതിഥേയർ ഗോൾ അക്കൗണ്ട്തുറന്നത്. ക്രിസ്റ്റലിന്റഎ ഡീൻ ഹെൻഡേഴ്സണിന്റെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെ ആഴ്സനൽ ലീഡുയർത്തി. 59-ാം മിനിട്ടിൽ ട്രൊസാർഡ് മൂന്നാം ഗോൾ നേടി. കളിയവസാനിക്കാറാകവെ രണ്ടാം പകുതിയുടെ അധിക സമയത്തി ഇരട്ട ഗോളുകൾ നേടി മാർട്ടിനെല്ലി ആഴ്സനലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ആഴ്സനൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. ക്രിസ്റ്റൽ പതിന്നാലാമതും.