
ക്ലാസിൽ ഇരിക്കുമ്പോഴും നിഖിൽ വിനോദിന്റെ മനസിൽ മുഴുവൻ അനുജനും അമ്മയുമാണ്. ഓട്ടിസമുള്ള 16കാരൻ അനുജൻ അപ്പുവിന് ഉണ്ണാനും ഉറങ്ങാനും നിഖിൽ വേണം. പാർക്കിൻസൻസ് രോഗം ബാധിച്ച അമ്മ ഷീബയ്ക്കും അത്താണി നിഖിൽ തന്നെ. എന്നാൽ, പ്രതിസന്ധികളോട് 'പോയി പണി നോക്കാൻ' പറഞ്ഞ് പഠനത്തിനൊപ്പം വീട്ടിലെ മുഴുവൻ കാര്യങ്ങളും മുതിർന്നൊരാളുടെ കാര്യഗൗരവത്തോടെ ചെയ്ത് മാതൃകയാകുകയാണ് തിരുവനന്തപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ഈ 18കാരൻ.
അരവിന്ദ് ലെനിൻ