
തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ മുംബയ്‌ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായില്ല. തുമ്പ സെന്റ് സേവ്യേഴഅസ് കോളേജ് ഗ്രൗണ്ടിൽ ആദ്യ ദിനം മുംബയ്‌യെ 251 റൺസിൽ ഓൾഔട്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിൽ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തെ 7 വിക്കറ്റെടുത്ത മോഹിത് അവസ്തിയുടെ നേതൃത്വത്തിൽ മുംബയ് 244 റൺസിന് ഓൾ ഔട്ടാക്കുയായിരുന്നു. കേരളത്തിവന്റെ അവസാന അഞ്ച് വിക്കറ്റുകളും മോഹിതാണ് നേടിയത്. 7 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മുംബയ് ഇന്നലെ കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസ് എടുത്തിട്ടുണ്ട്. അർദ്ധ സെഞ്ച്വറി േനടിയ ജെബിസ്ത 59 റൺസുമായും ഭൂപൻ ലൈൽവാനി 41 റൺസുമായി ക്രീസിലുണ്ട്. അവർക്കാകെ 112 റൺസിന്റെ ലീഡായി.
രാവിലെ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (56) കൃഷ്ണപ്രസാദും (21) കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ടീം സ്കോർ 46ൽ വച്ച് കൃഷ്ൺ പ്രസാദിനെ വിക്കറ്റകീപ്പർ പ്രസാദ് പവാറിന്റെ കൈയിൽ എത്തിച്ച് മോഹിത് മുംബയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിക്കൊടുത്തു. പകരമെത്തിയ 100-ാം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന രോഹൻ പ്രേമിനെ (0) ആ ഓവറിൽ തന്നെ പ്രസാദിന്റെ തന്നെ കൈയിൽ എത്തിച്ച് മോഹിത് കേരളത്തിന് ഇരട്ട പ്രഹരം നൽകി. രോഹ
ൻ കുന്നുമ്മലിനെക്കൂടാതെ സച്ചിൻ ബേബിയും (68) അർദ്ധ സെഞ്ച്വറി നേടി. ക്യാപ്ടൻ സഞ്ജു സാംസൺ (38) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.വെറും 24 റൺസിനിടെയാണ് കേരളത്തിന്റെ അവസാന അഞ്ച് വിക്കറ്റുകൾ മോഹിത് സ്വന്തമാക്കിയത്.
15.2 ഓവറി 3 മെയ്ഡനുൾപ്പെടെ 57 റൺസ് നൽകിയാണ് മോഹിത് 7 വക്കറ്റ് വീഴ്ത്തിയത്.