pic

ബീജിംഗ്: ചൈനയിൽ സ്കൂൾ ഹോസ്‌റ്റലിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. പ്രാദേശിക സമയം,​ വെള്ളിയാഴ്ച രാത്രി ഹെനാൻ പ്രവിശ്യയിലെ യാൻഷാൻപു ഗ്രാമത്തിലായിരുന്നു അപകടം. മരിച്ചവരെല്ലാം ഒരേ ക്ലാസിൽ പഠിക്കുന്ന 9 - 10 വയസുള്ള കുട്ടികളാണ്. സ്കൂളിന്റെ മാനേജരെ അറസ്റ്റ് ചെയ്തു. അപകട സമയം 30ഓളം കുട്ടികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. നിലവിൽ ഒരു കുട്ടി മാത്രമാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.