
ബ്ലൂംഫോണ്ടെയിൻ: അണ്ടർ 19 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ 84 റൺസിന് ബംഗ്ലാദേശിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ 45.5 ഓവറിൽ 167 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സൗമി കുമാർ പാണ്ടേ 4 വിക്കറ്റ് വീഴ്ത്തി. മുഷീർഖാൻ രണ്ട് വിക്കറ്റ് നേടി. 54 റൺസെടുത്ത മുഹമ്മദ് ഷിഹാബാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. നേരത്തേ ഓപ്പണർ ആദർശ് സിംഗ് (76), ക്യാപ്ടൻ ഫദയ് ശരൺ (64) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയെ 251ൽ എത്തിച്ചത്. ബംഗ്ലാദേശിനായി മറൂഫ് മ്രിഥ 5 വിക്കറ്റ് വീഴ്ത്തി.