ഭുവനേശ്വർ : കലിംഗ സൂപ്പർ കപ്പ് പ്രാഥമിക റൗണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഗോകുലം ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഗോകുലത്തിന് ഇന്നത്തെ മത്സരം ജയിച്ചു നാണക്കേട് ഒഴിവാക്കുകയാണ് ലക്ഷ്യം.ഉച്ചകഴിഞ്ഞ് 2 മുതൽ കലിംഗ സ്റ്റേഡിയം പിച്ച് 1 ൽ നടക്കുന്ന മത്സരം ജിയോ സിനിമ ആപ്പിൽ തത്സമയം കാണാവുന്നതാണ്. ഇന്നുതന്നെ നടക്കുന്ന മുംബൈസിറ്റി ചെന്നൈയിൻ എഫ് സി മത്സരത്തിലെ വിജയിയായിരിക്കും സെമിയിൽ പ്രവേശിക്കുക.
ബ്ലാസ്റ്റേഴ്സിന് തോൽവിഭുവനേശ്വർ: സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്പാസ്റ്റ്ഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ നാല് ഗോൾ വഴങ്ങിതോറ്റു. രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂരിനോട് തോറ്റപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു.