
ഗതാഗത മന്ത്രിയായി അധികാരമേറ്റ ദിവസം മുതൽ കെ.എസ്.ആർ.ടി.സിയിലും ഗതാഗത മേഖലയിലും വരുത്തുന്ന മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച പരാമർശം നടത്തുന്ന മന്ത്രി ഗണേശ് കുമാറിന് കനത്ത തിരിച്ചടി. സ്വിഫ്റ്റ് ഇ-ബസുമായി ബന്ധപ്പെട്ട ഗണേശിന്റെ പ്രസ്താവനയ്ക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.