
ബോളവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാൻ ഇന്റീരിയർ ഡിസൈനർ എന്ന നിലയിലും പ്രശസ്തയാണ്. ഷാരൂഖ് ഖാന്റെ മുംബയിലെ വസതിയായ മന്നത്തിന്റെ ഡിസൈനിംഗ് ഉൾപ്പെടെ ബോളിവുഡിലെ പല സെലിബ്രിറ്റികളുടെയും വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിംഗ് ഗൗരീഖാനാണ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സെലിബ്രിറ്റി ഡിസൈനറും ശ്രദ്ധ നേടുകയാണ്.
ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻ ഭാര്യയായ സൂസൻ ഖാനാണ് ആ ഡിസൈനർ,. സൂസൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ഡ്രീം പദ്ധതി എന്ന വിശേഷണത്തോടെയാണ് സൂസൻ ഖാൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പുതിയൊരു വീടിന്റെ ഡിസൈനിംഗ് വേളയിലെടുത്ത വീഡിയോയാണ് സൂസൻ പങ്കുവച്ചിരിക്കുന്നത്, യൂറോപ്യൻ - കണ്ടമ്പററി ഫ്യൂഷൻ സ്റ്റൈൽ എന്ന് തോന്നുന്ന രീതിയിലുള്ള ഡിസൈനാണിത്. ഹൃത്വിക് റോഷൻ അടക്കമുള്ള സെലിബ്രിറ്റികൾ ഡിസൈനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ദി ചാർക്കോൾ പ്രോജക്ട് എന്ന ഇന്റീരിയർ ഡിസൈൻ സ്റ്റോറിന്റെ സ്ഥാപക കൂടിയാണ് സൂസൻ.