pic

കംപാല: ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് സുസ്ഥിരമായ പരിഹാരം ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ 19ാമത് ചേരിചേരാ പ്രസ്ഥാന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദവും ബന്ദികളാക്കലും അംഗീകരിക്കാനാവില്ല. അതേസമയം, അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാവരും മാനിക്കണം. പാലസ്തീൻ ജനതയ്ക്ക് സുരക്ഷിതമായ അതിർത്തികൾക്കുള്ളിൽ ജീവിക്കാൻ കഴിയുന്ന തരത്തിൽ ദ്വിരാഷ്ട്ര പരിഹാരം വേണം. അതിനായുള്ള കൂട്ടായ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.