
ശ്രീനഗർ: പാക് അധീന കാശ്മീരിൽ നിന്ന് അയോദ്ധ്യയിലേക്ക് ശാരദ കുണ്ഡിലെ പുണ്യജലമയച്ച് ഇസ്ലാമിക് മതവിശ്വാസി. നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഉപയോഗിക്കാൻ ബ്രിട്ടൻ വഴിയാണ് പുണ്യജലം അയച്ചത്.
2019 ലെ പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് വ്യോമാക്രമണത്തിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തപാൽ സേവനങ്ങൾ നിർത്തിവച്ചിരുന്നു. അതിനാലാണ് വിശുദ്ധ ജലം ബ്രിട്ടൻ വഴി അയക്കേണ്ടി വന്നതെന്ന് സേവ് ശാരദ കമ്മിറ്റി കാശ്മീർ (എസ്എസ്സികെ) സ്ഥാപകൻ രവീന്ദർ പണ്ഡിത പറഞ്ഞു.
Our Manjunath Sharma ji is in Ayodhya to handover holy water of Sharda kund from Sharda peeth PoK and many rivers of J&K in pran pratishtha of Ram mandir Ayodhya. Earlier we had sent pious soil & shila for shilanyas during foundation ceremony 3 years ago to Ram mandir.
— Ravinder Pandita(Save Sharda) (@panditaAPMCC63) January 18, 2024
Jai Siya… pic.twitter.com/3ftDu9opJD
'തൻവീർ അഹമ്മദും സംഘവുമാണ് ശാരദാ കുണ്ഡിലെ പുണ്യജലം ശേഖരിച്ചത്. ഞങ്ങളുടെ സിവിൽ സൊസൈറ്റി അംഗം അത് ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് യുകെയിലുള്ള അദ്ദേഹത്തിന്റെ മകൾ മഗ്രിബിക്ക് അയച്ചു. കാശ്മീരി പണ്ഡിറ്റ് ആക്ടിവിസ്റ്റായ സോണാൽ ഷെറിന് മഗ്രിബി അത് കൈമാറി. അവിടെ നിന്ന് അത് ഡൽഹിയിൽ എത്തിച്ചു. തുടർന്ന് അയോദ്ധ്യയിലേക്ക് കൊണ്ടുവരികയായിരുന്നു. പുണ്യജലത്തിനൊപ്പം അവിടത്തെ മണ്ണും ശീലകളും അയച്ചിട്ടുണ്ട്. നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ഇത് ഉപയോഗിക്കുന്നത് അഭിമാനകരമാണ്.' പണ്ഡിത പറഞ്ഞു.