khushbu

ചെന്നൈ: ക്ഷേത്രം തുത്തൂവാരി വൃത്തിയാക്കി ബി ജെ പി നേതാവ് ഖുശ്ബു സുന്ദർ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തെ ക്ഷേത്രങ്ങളിൽ ശുചീകരണ യജ്ഞം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഖുശ്ബു ആദികേശവ പെരുമാൾ ക്ഷേത്രത്തിലെത്തിയത്.

' അയോദ്ധ്യക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് കാത്തിരിക്കുകയാണ്. മുസ്ലീങ്ങൾ ഭജനകൾ വായിക്കുന്നു. പെയിന്റിംഗുകൾ ചെയ്യുകയും ഭജനകൾ വായിക്കുകയും ചെയ്യുന്ന കൊച്ചുകുട്ടികളുണ്ട്... ഇതുപോലുള്ള കാര്യങ്ങളാണ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്നത്. ഇതാണ് പ്രധാനമന്ത്രി മോദി സംസാരിക്കുന്നത്.'- ഖുശ്ബു വ്യക്തമാക്കി.

#WATCH | Chennai: On cleaning the Adikesava Perumal Temple, BJP leader Khushbu Sundar says, "... Today, the inauguration of Ram Mandir has brought the whole world in a celebration mood. In Ayodhya, irrespective of religion, everyone is waiting for the temple to open for the… pic.twitter.com/WpZxKQvsKJ

— ANI (@ANI) January 20, 2024

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള ഭർതൃമാതാവിന്റെ സ്വപ്നവും ഖുശ്ബു സുന്ദർ സാധിച്ചുകൊടുത്തു. ഇതിന്റെ ചിത്രങ്ങളും ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. '92ാം വയസ്സിൽ ഒരു വലിയ മോദി ആരാധികയായ എന്റെ ഭർതൃമാതാവിന് ഇത്രയധികം സന്തോഷം നൽകിയതിന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിക്ക് നന്ദി പറയാൻ വാക്കുകളില്ല.'- ഖുശ്ബു എക്സിൽ കുറിച്ചു.