savings

കിട്ടുന്ന വരുമാനത്തിൽ നിന്നും മിച്ചം വയ്ക്കാൻ ഒന്നും ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവരാണ് നമ്മളിൽ പലരും. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ചെലവുകൾ വർദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇത്രയും നാൾ ജോലി ചെയ്ത പണമൊക്കെ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് ഇനിയും നിങ്ങൾക്ക് ഉത്തരം കിട്ടാതെയുണ്ടോ? എന്നാൽ ഇനി നിരാശപ്പെടണ്ട. ചിലകാര്യങ്ങൾ ചെയ്യാൻ തയ്യാറാണെങ്കിൽ വരുമാനം തീരെ കുറഞ്ഞവർക്ക് പോലും ഒരു വർഷം കൊണ്ട് ചെറുതല്ലാത്ത സമ്പാദ്യം ഉണ്ടാക്കാം. ഭാവി സുരക്ഷിതമാക്കാൻ ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം.

1. റോക്ക്സ്റ്റാർ ഇൻവെസ്റ്റിംഗ്

അധികം കേട്ടിട്ടില്ലാത്ത ഒരു സമ്പാദ്യമാർഗമാണിത്. മാസം ലഭിക്കുന്നത് എത്ര ചെറിയ വരുമാനമായാലും അതിൽ നിന്ന് കൃത്യമായി ഒരു ഭാഗം മാറ്റിവയ്ക്കുന്ന രീതിയെയാണ് റോക്ക്സ്റ്റാർ ഇൻവെസ്റ്റിംഗ് എന്നുപറയുന്നത്. നിങ്ങൾ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കാര്യത്തെ ലക്ഷ്യം വച്ച് പണം നിക്ഷേപിക്കുക. വ്യക്തമായ പ്ലാനിംഗിലൂടെ പണം നിക്ഷേപിക്കുകയാണെങ്കിൽ കാര്യം നടത്താം. നിലവിലുളള സേവിംഗ് അക്കൗണ്ടുകളിൽ പണം റോക്ക്സ്റ്റാർ ഇൻവെസ്റ്റിംഗ് നടത്താതെ മറ്റൊരു അക്കൗണ്ട് തുടങ്ങുന്നതായിരിക്കും ഉത്തമം.

2. പോസ്​റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ഏ​റ്റവും കൂടുതൽ ആളുകൾ പണം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണിത്. ആയിരം രൂപ മുതലുളള നിക്ഷേപ പദ്ധതികൾ ഇതിലുണ്ട്. വ്യക്തിഗത അക്കൗണ്ടുകളിൽ പരാമാവധി ഒമ്പത് ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്.അതേസമയം, ജോയിന്റ് അക്കൗണ്ടിലാണെങ്കിൽ പരമാവധി 15 ലക്ഷം രൂപയുടെ നിക്ഷേപവും നടത്താം. അഞ്ച് വർഷം വരെയാണ് അക്കൗണ്ടുകളുടെ കാലാവധി.

2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
ജോലിയുളളവർക്ക് ഏ​റ്റവും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നാണ് പിപിഎഫ്. ഈ പദ്ധതി എല്ലാ ബാങ്കുകളിലും പോസ്​റ്റ് ഓഫീസുകളിലും ലഭ്യമാണ്. ഒരു ഉപയോക്താവിന് പ്രതിവർഷം 500 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഈ പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് ഏകദേശം ഏഴ് ശതമാനമാണ്. സാധാരണയായി ഇതിന്റെ കാലയളവ് 15 വർഷമാണ്,