
ചിലരെ കണികണ്ടാൽ ആ ദിവസം മുഴുവൻ സന്തോഷമായിരിക്കുമെന്നും ചിലരെ കാണുന്നത് ദൗർഭാഗ്യമാണെന്നുമൊക്കെ വിശ്വസിക്കുന്ന നിരവധി പേരുണ്ട്. മനുഷ്യരെ മാത്രമല്ല, ചില മൃഗങ്ങളെയുും പക്ഷികളെയുമൊക്കെ ശുഭകരവും അശുഭകരവുമൊക്കെയായി കാണാറുണ്ട്.
എവിടെയെങ്കിലും യാത്ര പോകാനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ തേങ്ങയും വെളുത്ത പശുവിനെയുമൊക്കെ കാണുന്നത് നല്ലതാണെന്നും പോകുന്ന കാര്യം നടക്കുമെന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്.
അത്തരത്തിൽ ചെമ്പോത്തിനെ കാണുന്നതിനെപ്പറ്റിയും ചില വിശ്വാസങ്ങളുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ചെമ്പോത്തിനെ കാണുന്നത് ശുഭകരമാണ്. എന്നാൽ ഇടതുഭാഗത്താണ് കാണുന്നതെങ്കിൽ നേരെ വിപരീതമാണെന്നും പറയപ്പെടുന്നു.
അതേസമയം, പക്ഷികൾ പഴുത്ത പഴങ്ങൾ കൊത്തി വീടിന് മുന്നിൽ കൊണ്ടിട്ടാൽ നിങ്ങൾക്ക് നല്ലത് വരാൻ പോകുന്നു എന്നതിന്റെ സൂചനയായിട്ടാണ് കരുതുന്നത്. വീട്ടിൽ പൂച്ച പ്രസവിക്കുന്നത് നല്ല കാലം വരുന്നതിന്റെ ലക്ഷണങ്ങളാണ്.