death

കോഴിക്കോട്: വടകരയിൽ അമ്മയെയും രണ്ട് മക്കളെയും കിണ​റ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവളളൂരിൽ കുന്നിയിൽ മഠത്തിൽ അഖില (32) മക്കളായ കശ്യപ് (ആറ്),വൈഭവ് (ആറ് മാസം) എന്നിവരാണ് മരിച്ചത്. അഖിലയെ ഭർത്താവ് നിധീഷ് ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറിനുള്ളിൽ കണ്ടെത്തിയത്.

രണ്ട് മക്കളെയും ശരീരത്തിനോട് ചേർത്ത് കെട്ടിവച്ചതിന് ശേഷമാണ് യുവതി കിണറ്റിൽ ചാടിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രിയിലേക്ക് മാ​റ്റി.