
പ്രശസ്ത ചിത്രസംയോജകൻ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന മുൻപേ എന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായകൻ.പ്രണയം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ടൊവിനോ തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പേൽ ബ്ലു ഡോട്ട് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ടിന തോമസ് തിരക്കഥ ഒരുക്കുന്നു.ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനുശേഷം തിയേറ്റർ ഒഫ് ഡ്രീംസുമായി ടൊവിനോ തോമസ് ചേരുന്ന ചിത്രം കൂടിയാണ് മുൻപേ.സുഷിൻ ശ്യാം പശ്ചാത്തസംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ റെക്സ് വിജയന്റേതാണ്. ഇരുവരും ആദ്യമായ് ഒരുമിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് സംവിധായകൻ സൈജു ശ്രീധരൻ തന്നെയാണ്.
ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ബെന്നി കട്ടപ്പന, കലാസംവിധാനം: അപ്പുണ്ണി സാജൻ. പി.ആർ. ഒ ശബരി.
അതേസമയം ഫൂട്ടേജ് എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെയാണ് സൈജു ശ്രീധരൻ സംവിധായകന്റെ കുപ്പായം അണിയുന്നത്. ഫൂട്ടേജ് റിലീസിന് തയാറൊടുക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജകനാണ് സൈജു ശ്രീധരൻ.