
ഗർഭിണികളായ തന്റെ അഞ്ച് ഭാര്യമാർക്കും ഒരുമിച്ച് ബേബി ഷവർ നടത്തിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ന്യൂയോർക്ക് സ്വദേശിയായ സെഡി വിൽ എന്ന 22കാരനാണ് ഈ ബേബി ഷവർ ഒരുക്കിയത്. സെഡിയുടെ ഭാര്യമാരിൽ ഒരാളും ഗായികയുമായ ലിസി ആഷ്‌ലി ഇക്കാര്യം ടിക് ടോകിൽ പങ്കുവച്ചതിന് പിന്നാലെയാണ് ജനശ്രദ്ധ നേടിയത്.
ക്വീൻസിൽ വച്ച് ജനുവരി 14 നായിരുന്നു ബേബി ഷവർ പാർട്ടി. സെഡിയുടെ അഞ്ച് പങ്കാളികളും ഒരേസമയത്താണ് ഗർഭിണികളാവുന്നത്. പ്രസവവും ഏതാണ്ട് വലിയ വ്യത്യാസങ്ങമില്ലാതെയാണ്.
അഞ്ചുപേരും പരസ്പരം ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും ആഷ്‌ലി പറയുന്നു. ബോണി ബി, കെയ് മെറി, ജൈലിന്‍ വില, ലൈന്‍ല കലിഫ ഗല്ലേറ്റി എന്നിവരാണ് അഷ്‌ലിയെ കൂടാതെയുള്ള സെഡിയുടെ പങ്കാളികൾ. ആഷ്‌ലി തന്റെ ഇൻസ്റ്റാഗ്രാമിലും ബേബി ഷവറിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വീഡിയോയിൽ ഗർഭിണികളായ അഞ്ച് പേരും സെഡിയും ആഘോഷിക്കുന്നത് കാണാം. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചില ആശംസകൾ അറിയിക്കുമ്പോൾ ചിലർ ഇതിനെ വിമശിക്കുകയാണ് ചെയ്യുന്നത്. ഇത്ര സന്തോഷത്തോടെ എങ്ങനെ കഴിയുന്നുവെന്നും ചിലർ ചോദിക്കുന്നു.