bhagya

ജനുവര 17ന് ഗുരുവായൂരിൽ വച്ചാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് കൊച്ചിയിലും തിരുവനന്തപുരത്തും റിസപ്ഷന് നടത്തിയിരുന്നു. ഇന്നലെയാണ് തിരുവനന്തപുരത്ത് റിസപ്ഷൻ നടന്നത്. ഇതിൽ നിരവധി പ്രമുഖ നടീനടന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്തെ സൽക്കാരത്തിൽ നടൻ ജഗതി ശ്രീകുമാറും കുടുംബവും എത്തിയിരുന്നു. വാഹനാപകടത്തിന് ശേഷം പൊതുവേദികളിൽ വളരെ അപൂർവമായി മാത്രമേ ജഗതി എത്താറുള്ളൂ. ഭാഗ്യയ്ക്കും വരൻ ശ്രേയസിനും ഒപ്പം കുറച്ച് നേരം അദ്ദേഹം വേദിയിൽ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജയറാം, സുരാജ് വെഞ്ഞാറമൂട്, രാജസേനൻ, സുരേഷ് കുമാർ, മേനക സുരേഷ്, പ്രിയദർശൻ, ശ്വേതാ മേനോൻ, നവ്യാ നായര്‍, വിജയരാഘവൻ, കൈലാഷ്, എം ജി ശ്രീകുമാർ, ഗിന്നസ് പക്രു, ഷാജി കൈലാസ്, കല്യാണി, ചിപ്പി രഞ്ജിത്ത്, നൈല ഉഷ, മധുബാല, രഞ്ജിത്ത്, അഹാന കൃഷ്ണ, ദേവൻ, മീര, ഗൗതമി നായർ തുടങ്ങി നിരവധി പ്രമുഖർ തിരുവനന്തപുരത്തെ റിസപ്ഷനിൽ പങ്കെടുത്തിരുന്നു.