
കൊച്ചി: ഓഹരി വിപണിയിൽ ലിസ്റ്റ് അഞ്ച് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം 1.67 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രവർത്തന ഫലത്തിലെ നിരാശയും മൂലം കഴിഞ്ഞ വാരം ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1145 പോയിന്റ് ഇടിഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം കഴിഞ്ഞയാഴ്ച 1.22 ലക്ഷം കോടി രൂപ ഇടിഞ്ഞ് 11.22 ലക്ഷം കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 18,200 കോടി രൂപ ഇടിഞ്ഞ് 18.36 ലക്ഷം കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യത്തിൽ 17,850 കോടി രൂപ ഇടിഞ്ഞു. ടി.സി.എസിന്റെ മൂല്യത്തിൽ 7,720 കോടി രൂപയും എസ്.ബി.ഐ മൂല്യത്തിൽ 2,008 കോടി രൂപയും കുറവുണ്ടായി.