brook

ലണ്ടൻ : ഇന്ത്യയ്ക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് ബാറ്റർ ഹാരി ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറി. പകരം ഡാൻ ലോറൻസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പര്യടനത്തിന് മുന്നോടിയായി അബുദാബിയിൽ ക്യാമ്പ് നടത്തിയ ഇംഗ്ളണ്ട് ടീമിനൊപ്പം ബ്രൂക്കും ഉണ്ടായിരുന്നു. എന്നാൽ അബുദാബിയിൽ നിന്ന് ബ്രൂക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

വ്യാഴാഴ്ച ഹൈദരാബാദിലാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. വിശാഖപട്ടണം, രാജ്കോട്ട്,റാഞ്ചി,ധർമ്മശാല എന്നിവിടങ്ങളിലായാണ് മറ്റ് മത്സരങ്ങൾ നടക്കുക.