narendra-modi-kerala

ന്യൂഡൽഹി: സംസ്ഥാന രൂപീകരണത്തിന്റെ 52-ാം വാർഷിക ദിനത്തിൽ മണിപ്പൂരിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ത്രിപുര, മേഘാലയ സംസ്ഥാനങ്ങൾക്കും രൂപീകരണ ദിനത്തിൽ മോദി ആശംസ നേർന്നു.

''മണിപ്പൂർ രൂപീകരണ ദിനത്തിൽ, സംസ്ഥാനത്തെ ജനങ്ങൾക്ക് എന്റെ ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ മികച്ച സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനിക്കുന്നു. മണിപ്പൂരിന്റെ തുടർച്ചയായ വികസനത്തിനായി പ്രാർത്ഥിക്കുന്നു.''– മോദി കുറിച്ചു.

മണിപ്പുരിൽ കുക്കി– മെയ്‌തി വർഗീയ കലാപത്തിനിടെയാണ് വാർഷിക ആഘോഷങ്ങൾ നടക്കുന്നത്. കലാപം ആരംഭിച്ചതിനു ശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തതിൽ പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടെയാണ് ആശംസ നേർന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവും ആശംസ നേർന്നു.