
ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിന് എതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ നാലുമത്സരങ്ങളിലും തോറ്റിരുന്ന പാകിസ്ഥാൻ അവസാന മത്സരത്തിൽ 42 റൺസിന് ജയിച്ചു. ക്രൈസ്റ്റ് ചർച്ചിലെ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 134/8 എന്ന സ്കോർ ഉയർത്തിയപ്പോൾ കിവീസ് 92 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഫ്തിഖർ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് നവാസും ചേർന്നാണ് പാകിസ്ഥാന് വിജയം നൽകിയത്. ഇഫ്തിഖർ മാൻ ഒഫ് ദ മാച്ചായപ്പോൾ ഫിൻ അല്ലെൻ മാൻ ഒഫ് ദ സിരീസായി.