astrology-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജനുവരി 22 - 1199 മകരം 8 തിങ്കളാഴ്ച. ( പുലർച്ചെ 3 മണി 51 മിനിറ്റ് 56 സെക്കന്റ് വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം )


അശ്വതി: യാത്രാ വേളകളില്‍ വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം. സ്ത്രീജനങ്ങള്‍ക്ക് അപഖ്യാതി കേള്‍ക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.

ഭരണി: പുരുഷന്മാര്‍ അപഖ്യാതി കേള്‍ക്കാന്‍ ഇടയുണ്ട് രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. ചീത്തകൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.

കാര്‍ത്തിക: ജലയാത്ര സൂക്ഷിക്കണം. അഗ്‌നിസമ്പന്തമായ അപകടസാദ്ധ്യത ലഹരിപദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.

രോഹിണി: തീര്‍പ്പു കല്‍പ്പിക്കാതെ കിടന്ന വ്യവഹാരത്തില്‍ അനുകൂലവിധി, തൊഴില്‍ ലഭിക്കും, വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ സാദ്ധ്യത, പൂര്‍വ്വീക സ്വത്ത് ലഭിക്കും.

മകയിരം: മുടങ്ങികിടക്കുന്ന ബിസ്സിനസ്സ് രംഗം തെളിഞ്ഞു തുടങ്ങും. സഹായവും വായ്പ്പാ സൗകര്യവും ലഭിക്കും. അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും.

തിരുവാതിര: ഇഷ്ട ജനങ്ങളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഭിന്നത മാറും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. വിവാഹം നടക്കും, ഉദ്യോഗവും ഉന്നത വിദ്യാഭ്യാസവും ലഭിക്കും.

പുണര്‍തം: മാതാപിതാക്കളെ കൊണ്ട് ഗുണങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് ഉപരിപഠനം ലഭിക്കുന്നതാണ്. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ യോഗം.

പുയം: ഇഷ്ടജന സഹകരണമുണ്ടാകും. സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം.

ആയില്യം: വസ്തു ക്രയവിക്രയ സാദ്ധ്യത, വിവാഹ പ്രായമായവര്‍ക്ക് വിവാഹം നടക്കാന്‍ സാദ്ധ്യത. ലക്ഷ്യ ബോധത്തോടും ഏകാഗ്രതയോടു കൂടിയും പ്രവര്‍ത്തിച്ച് വിജയം കൊയ്യും.

മകം: വ്യക്തമായ തീരുമാനത്തിലൂടെ കാര്യങ്ങളില്‍ ഇടപെടാവു. ഭാര്യയുടെ ആരോഗ്യ നില പ്രത്യേകം ശ്രദ്ധിക്കണം. സദസുകളില്‍ അപമാനിതരാകാൻ സാദ്ധ്യതയുണ്ട് ശ്രദ്ധിക്കണം.

പൂരം: അയല്‍ക്കാരുടെയും ശത്രുക്കളുടെയും ശല്യം, ശാരീരിക ദുരിതം ഉണ്ടാകാതിരിക്കാനും, ഹൃദയ രോഗമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം, സന്താനങ്ങളുടെ മേല്‍ കരുതല്‍ വേണം.

ഉത്രം: വിശ്വാസ വഞ്ചനക്ക് പാത്രമാകും, അസൂയക്കാരില്‍ നിന്നും ശല്യമുണ്ടാകും, സദാചാര വിരുദ്ധ ജീവിതം ഒഴിവാക്കണം. സൗന്ദര്യപിണക്കം.

അത്തം: മനസിനിഷ്ടപെട്ട തൊഴില്‍ ലഭിക്കും, പൂര്‍വീക സ്വത്ത് ലഭിക്കും, പുസ്തകങ്ങള്‍ക്കും, ഔഷധങ്ങള്‍ക്കും, ധനം ചിലവഴിക്കും.

ചിത്തിര: ഇഷ്ടജനങ്ങളുടെ അനൈക്യതകളാല്‍ വാടകവീട്ടിലേക്ക് താമസം മാറും, ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കാന്‍ ഇടവരും, പ്രകോപനങ്ങളില്‍ അകപ്പെടരുത്.

ചോതി: വിവാഹ സംബന്ധമായ ദുരിതങ്ങള്‍, വാക്കു തര്‍ക്കങ്ങള്‍ നടത്തരുത്. ആരോഗ്യം ശ്രദ്ധിക്കണം, അസുഖങ്ങള്‍ക്ക് പുതിയ ചികിത്സാരീതി വഴി മോചനം കിട്ടും.

വിശാഖം: ധനം കടം കൊടുക്കരുത്. ശരീര പീഡയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. മനഃശാന്തി കുറവുണ്ടാകും. ആയതിനാല്‍ തൊഴില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

അനിഴം: സ്ത്രീകള്‍ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത ഉള്ളതിനാല്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. ആധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും.

കേട്ട: ശത്രുക്കള്‍ പലപ്പോഴും. മിത്ര രൂപത്തില്‍ വരികയും കുഴിയില്‍ ചാടിക്കുകയും ചെയ്യും. പണം കടം കൊടുക്കരുത്. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക.

മൂലം: വിദേശ ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. പുണ്യക്ഷേത്ര സന്ദര്‍ശനം നടത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക്‌ ജോലി ലഭിക്കും.

പൂരാടം: സ്വദേശം വിട്ടുള്ള യാത്രയ്ക്ക് യോഗം. പ്രണയബന്ധത്തില്‍ നേട്ടം. സന്താനങ്ങളില്‍ നിന്നും നേട്ടം, ആത്മവിശ്വാസം ഉണ്ടാകും. സമചിത്തതയോടെ പ്രവര്‍ത്തിക്കും.

ഉത്രാടം: ബന്ധുക്കളില്‍നിന്നും വിരോധങ്ങളും ഔദ്യോഗിക രംഗത്ത് ശത്രുക്കളും ഉണ്ടാകാതെ സൂക്ഷിക്കണം. രാഷ്ട്രീയം- കല- കായികം- വ്യവസായം എന്നീ രംഗങ്ങളിൽ പ്രതിസന്ധികള്‍.

തിരുവോണം: സാമ്പത്തിക വിഷമതകള്‍ മാറും, കുടുംബ സുഖം ലഭിക്കും, മനഃസുഖം ലഭിക്കും, പൊതുരംഗത്തു പ്രശസ്തി, ഈശ്വര പ്രീതി നോക്കി മാത്രം പങ്കെടുക്കുക, വിദേശത്തുള്ള ബന്ധുക്കള്‍ വഴി സഹായങ്ങള്‍.

അവിട്ടം: ഇഷ്ടജന സംഗമം, രോഗശമനം, അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും, വിവാദങ്ങളില്‍ വിജയിക്കും, പ്രവൃത്തി മേഖലയില്‍ പ്രതിസന്ധികള്‍ മാറും.

ചതയം: സല്‍കര്‍മ്മങ്ങള്‍, തീര്‍ഥയാത്രകള്‍, സത്സംഗം എന്നിവയില്‍ പങ്കെടുക്കും, കഠിനമായ അദ്ധ്വാനം കൊണ്ട് ചുമതലകള്‍ നിര്‍വഹിക്കും, പൂര്‍വിക സ്വത്ത് ലഭിക്കും.

പൂരുരുട്ടാതി: രഹസ്യ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ട് പരാജിതരാകരുത്. മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്. പൊതുവേദിയില്‍ അപഹാസ്യത്തിനും മാനഹാനിക്കും സാദ്ധ്യത.

ഉത്തൃട്ടാതി: അംഗീകാരം, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, കുടുംബത്തില്‍ മംഗല്യ സിദ്ധിയ്ക്ക് വേണ്ടി പുണ്യകര്‍മ്മങ്ങള്‍ നടത്തും.

രേവതി: കുടുംബ സ്വത്തില്‍ തര്‍ക്കം വരും.അവ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. പ്രണയത്തില്‍ നിന്നും വിട്ട് നില്‍ക്കണം. ഭരണാധികാരികള്‍ക്ക് പ്രതിസന്ധിയ്ക്ക് സാദ്ധ്യത.