
ന്യൂഡൽഹി : ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ തോറ്റു. ദക്ഷിണകൊറിയയുടെ സിയു സിയുംഗ് ജെ - കാംഗ് മിൻ ഹ്യൂംഗ് സഖ്യം 15-21,21-11,21-18 എന്ന സ്കോറിനാണ് കലാശക്കളിയിൽ ഇന്ത്യൻ സഖ്യത്തെ തോൽപ്പിച്ചത്. ചൈനീസ് താരങ്ങളായ ചെൻ യു ഫേയ് വനിതാ സിംഗിൾസിലും ചി യുഷി പുരുഷ സിംഗിൾസിലും കിരീടമുയർത്തി. സെമിയിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യെയാണ് ചി യുഷി തോൽപ്പിച്ചത്.